വില്ലേജ് : പൊന്നാനി, ഈഴുവത്തിരുത്തി
താലൂക്ക് : പൊന്നാനി
അസംബ്ലി മണ്ഡലം : പൊന്നാനി
അതിരുകള്‍
കിഴക്ക് : തവനൂര്‍, എടപ്പാള്‍ പഞ്ചായത്തുകള്‍, തെക്ക് : മാറഞ്ചേരി, വെളിയങ്കോട് പഞ്ചായത്തുകള്‍, വടക്ക് : പുറത്തൂര്‍ പഞ്ചായത്ത്, പടിഞ്ഞാറ് : അറബിക്കടല്‍
ഭൂപ്രകൃതി
ഭൂപ്രകൃതിയനുസരിച്ച് നഗരസഭയെ കടലോരം, പുഴയോരം, കനാല്‍ തീരം എന്നിങ്ങനെ തരം തിരിക്കാം. മണലും, ചളിമണ്ണും, മണല്‍ കലര്‍ന്ന മണ്ണുമാണ് ഈ പ്രദേശത്തെ പ്രധാന മണ്ണിനങ്ങള്‍.
ആരാധനാലയങ്ങള്‍ / തീര്‍ത്ഥാടന കേന്ദ്രങ്ങള്‍
ബിലാല്‍ മസ്ജിദ്, തഖ്വാ മസ്ജിദ് തുടങ്ങിയ ഒട്ടേറെ മുസ്ലീം പള്ളികളും, മാഞ്ഞാ ഭഗവതി ക്ഷേത്രം, വേട്ടയ്ക്കൊരുമകന്‍ ക്ഷേത്രം തുടങ്ങിയ ഒട്ടേറെ ക്ഷേത്രങ്ങളുമാണ് ഈ നഗരസഭയിലെ പ്രധാന ആരാധനാലയങ്ങള്‍.
വിനോദസഞ്ചാര കേന്ദ്രങ്ങള്‍
കാഞ്ഞിരമുക്ക് പുഴയും കനോലികനാലും ചേര്‍ത്ത് ബോട്ട് സര്‍വ്വീസും, അത് വഴി ഉല്ലാസ യാത്രയ്ക്കുള്ള സൗകര്യം ഉണ്ടാക്കുകയും അപൂര്‍വ്വ പക്ഷികള്‍ എത്തുന്ന പള്ളിക്കടവ് പ്രദേശവും ചേര്‍ന്ന് ഒരു വിനോദ സഞ്ചാര കേന്ദ്രമാക്കിയെടുക്കാവുന്നതാണ്.